പാലന വികാസ്  സ്കോളർഷിപ്

മികവുറ്റ പുതുതലമുറയെ വാർത്തെടുക്കാൻ ഇത്തവണ എസ്. എസ്. എൽ. സി. പരീക്ഷയെഴുതുന്ന കേരളത്തിലെ  വിദ്യാർത്ഥികൾക്കായി പാലന മാനസീകവും സാമ്പത്തികവുമായ പിന്തുണയൊരുക്കുന്ന പദ്ധതി പാലന വികാസ് സ്കോളർഷിപ്.

തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാനത്തെ  വിദ്യാർത്ഥികൾക്ക് 10000 രൂപ  വീതമാണ് സ്കോളർഷിപ് ആയി നൽകുന്നത്.

എസ്എസ്എൽ സി പരീക്ഷ വിദ്യാർത്ഥികളുടെ ഭാവിയെ നിശ്ചയിക്കുന്ന പ്രധാന കടമ്പയാണ്. അക്കാരണം കൊണ്ടു തന്നെ പരീക്ഷക്കുള്ള മുന്നൊരുക്കവും പരീക്ഷ സമയവും അവകഴിഞ്ഞുള്ള നാളുകളും ഒരു വിദ്യാർത്ഥിയുടെ ജീവിതത്തിലെ പ്രധാന കാലഘട്ടമാണ്.

എല്ലാവിധ മാനസിക സമ്മർദങ്ങളും ലഘൂകരിച്ച് ഓരോ വിദ്യാർത്ഥിക്കും ഫോക്കസ് നൽകുകയാണ് പാലന ന്യൂറോ സിങ്ക്.

സംഘർഷം അനുഭവിക്കുന്നവരിലേക്ക് സാന്ത്വനവും പ്രതീക്ഷയുമായാണ് പാലന ന്യൂറോസിങ്ക് അവതരിപ്പിക്കപ്പെടുന്നത്.
പരമ്പരാഗത വിജ്ഞാനവും ആധുനിക ശാസ്ത്ര സാങ്കേതികവിദ്യയും ഉപയോഗിച്ച് അനേകവർഷത്തെ പരീക്ഷണ നിരീക്ഷണ ഫലമായി രൂപപ്പെടുത്തിയിട്ടുള്ള പാലന ന്യൂറോസിങ്ക് വലിയ രീതിയിൽ പൊതു സ്വീകാര്യത ആർജ്ജിച്ചു കഴിഞ്ഞു.

കോവിഡ് മഹാമാരി വരുത്തിവച്ച മാനസിക, സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറാനുള്ള ഏറ്റവും ഫലപ്രദമായ ഉപാധി ആയാണ് മാനസിക ആരോഗ്യ പ്രവർത്തകർ പാലന ന്യൂറോ സിങ്കിനെ കാണുന്നത്.
മനുഷ്യ ജീവിതത്തിൽ വന്ന്ചേരുന്ന സങ്കീർണ്ണമായ മാനസിക പ്രയാസങ്ങളിൽ നിന്നും സാന്ത്വനമേകി ആനന്ദകരമായ ജീവിതം പ്രദാനം ചെയ്യാൻ പാലന ന്യൂറോസിങ്കിന് കഴിയുമെന്ന് സി. ഇ. ഒ ബിജു ശിവാനന്ദ് അവകാശപ്പെടുന്നു. പാലന എല്ലാവർക്കും സന്തോഷവും സമൃദ്ധിയും എന്ന യജ്ഞത്തിലാണെന്നും അതിലേക്കായി ഏഴ് പാലന ന്യൂറോസിങ്ക് തരംഗങ്ങൾ വിപണിയിൽ ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്-19 മൂലം പ്രയാസം അനുഭവിക്കുന്ന വിദ്യാർഥികൾക്ക് മാനസിക ആരോഗ്യവും പഠനനൈപുണിയും പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വികാസ് സ്കോളർഷിപ്പ് ഏർപ്പെടുത്തിയിരിക്കുന്നത്. വികാസ് ന്യൂറോസിങ്ക് വേവ് 90 ദിവസം പരിശീലിച്ച എസ്. എസ്. എൽ. സി. വിദ്യാർഥികൾക്കിടയിൽ നിന്നും തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുന്നത്.

 

നിബന്ധനകൾ:

#പാലന ന്യൂറോസിങ്ക് വികാസ് ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്കാണ് പദ്ധതി.

# മികച്ച ഹെഡ്സെറ്റ് ഉപയോഗിച്ച് ശബ്ദം 50% താഴെയായി വേണം ഉപയോഗിക്കാൻ.

# പാലന ന്യൂറോ സിങ്ക് ആപ്പിൽ നിർദേശിച്ചിരിക്കുന്ന നിബന്ധനകൾ എല്ലാം കൃത്യമായി പാലിക്കണം.

# ന്യൂറോ സിങ്ക് വികാസ് 90 ദിവസം ഉപയോഗിച്ചതിന് ശേഷം SSLC പരീക്ഷക്ക് ലഭിച്ച ഗ്രേഡ്, ന്യൂറോ സിങ്ക് ഉപയോഗത്തിൻ്റെ സ്റ്റാറ്റിസ്റ്റിക്സ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കി 8593885886 എന്ന നമ്പറിലേക്ക് വാട്ട്സപ്പ് Or info@neurosync.in mail ചെയ്യുക.

# സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെടുന്ന 250 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് മിനിമം ഉറപ്പുവരുത്തുന്ന ഈ പദ്ധതിയിൽ അർഹരായവരുടെ അപേക്ഷയനുസരിച്ച് അതിൽ കൂടുതൽ നൽകുന്നതാണ്.

# 2021 – ൽ പരീക്ഷയെഴുതുന്ന വിദ്യാർത്ഥികൾക്കാണ് അർഹത.

Share on facebook
Share on twitter
Share on linkedin
Share on whatsapp
Share on email